Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Haritha Karma

Pathanamthitta

പ്ര​ള​യം: അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കാ​ന്‍ ഹ​രി​ത ക​ര്‍​മ​സേ​ന സ​ജീ​വം

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ൽ​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ അ​ജൈ​വ പാ​ഴ്‌​വ​സ്തു​ക്ക​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​ത ക​ർ​മ​സേ​ന, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശേ​ഖ​രി​ച്ച് സാ​ധ്യ​മാ​യ ത​രം തി​രി​വു​ക​ള്‍ ന​ട​ത്തി ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കെ​മാ​റും. ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ത​ദ്ദേ​ശ സ്വ​യംഭ​ര​ണ വ​കു​പ്പും ശു​ചി​ത്വ മി​ഷ​നും ഇ​തി​നു​ള്ള ഏ​കോ​പ​നം ന​ട​ത്തി​വ​രു​ന്നു.

അ​ഞ്ഞൂ​റ് ട​ണ്ണി​ല​ധി​കം അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം ഇ​റ​ങ്ങി ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടു കൂ​ടി​യേ കൃ​ത്യ​മാ​യി മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് ല​ഭി​ക്കു​ക​യു​ള്ളൂ.

എം​സി​എ​ഫു​ക​ള്‍ വെ​ള്ള​ത്തി​ല്‍

ഹ​രി​ത ക​ര്‍​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ പാ​ഴ്‌​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കു​ന്ന മെ​റ്റീ​രി​യ​ല്‍ ക​ള​ക്‌​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ പ​ല​തും വെ​ള്ള​ത്തി​ലാ​യി. ഗ​വ​ണ്‍​മെ​ന്‍റ് നി​ര്‍​ദേശ​പ്ര​കാ​രം വെ​ള്ള​പ്പൊ​ക്ക​ത്തി​ന് മു​ന്നോ​ടി​യാ​യി മി​ക്ക സ്ഥ​ല​ങ്ങ​ളി​ലെ എം​സി​എ​ഫു​ക​ളി​ല്‍​നി​ന്നും മാ​ലി​ന്യ​ങ്ങ​ള്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ശേ​ഖ​രി​ച്ചി​രു​ന്നു.


റാ​ന്നി പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി, തോ​ട്ട​പ്പു​ഴ​ശേ​രി, കോ​ട്ടാ​ങ്ങ​ല്‍, ഇ​ര​വി​പേ​രൂ​ര്‍, കു​റ്റൂ​ര്‍, നി​ര​ണം, പെ​രി​ങ്ങ​ര, നെ​ടു​മ്പ്രം, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എം​സി​എ​ഫു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.

ജൂ​ലൈ​യി​ല്‍ ശേ​ഖ​രി​ച്ച​ത് 350 ട​ണ്‍

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ ജി​ല്ല​യി​ല്‍ ഹ​രി​ത ക​ര്‍​മ​സേ​ന ശേ​ഖ​രി​ച്ച് സം​സ്‌​ക​ര​ണ​ത്തി​നാ​യി ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി​യ​ത് 350 ട​ണ്‍ അ​ജൈ​വ പാ​ഴ്‌​വ​സ്തു​ക്ക​ളാ​ണ്.
ജൂ​ണി​ല്‍ 300 ട​ണ്ണാ​യി​രു​ന്നു ശേ​ഖ​രി​ച്ച​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​ത ക​ര്‍​മ​സേ​ന വീ​ടു​ക​ളി​ല്‍​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും പ്ലാ​സ്റ്റി​ക്കും അ​ജൈ​വ പാ​ഴ്‌​വ​സ്തു​ക്ക​ളും ശേ​ഖ​രി​ക്കു​ന്ന​തി​നാ​ല്‍ പൊ​തു ഇ​ട​ങ്ങ​ളി​ലേ​ക്ക് അ​ജൈ​വ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​ല്‍ വ​ലി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.

Latest News

Corehub Up